ന്യൂ​ഡ​ൽ​ഹി: ട്രെ​യി​നി​ൽ വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ൽ നി​ന്ന് വി​ഷ​ബാ​ധ​യേ​റ്റ് 40 യാ​ത്ര​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ. ചെ​ന്നൈ​യി​ൽ നി​ന്ന് പൂ​ന​യി​ലേ​ക്കു​ള്ള ഭാ​ര​ത് ഗൗ​ര​വ് ട്രെ​യി​നി​ലാ​ണ് സം​ഭ​വം.

ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യാ​ണ് ട്രെ​യി​നി​ൽ ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ക​മ്പ​നി​ക്കെ​തി​രെ മ​ന്ത്രാ​ല​യം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി ഭ​ക്ഷ​ണ​ത്തി​ന്‍റെ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. സംഭവത്തിൽ അ​ന്വേ​ഷ​ണം നടന്നുവരികയാണ്.