കൊ​ച്ചി: ആ​ലു​വ​യി​ൽ നി​ന്നും കാ​ണാ​താ​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ക​ണ്ടെ​ത്തി. ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ബ​സ്​ സ്റ്റാൻഡിൽ നി​ന്നാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി​യെ ഉ​ച്ച​യ്ക്കു​ശേ​ഷം മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കും. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം കു​ട്ടി​യെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​യ്ക്കും. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഇ​ന്ന് രാ​വി​ലെ 8.15 ഓടെയാണ് വീ​ട്ടി​ൽനി​ന്ന് സ്കൂ​ളി​ലേ​ക്ക് പു​റ​പ്പെ​ട്ട കു​ട്ടി​യെ കാ​ണാ​താ​യ​ത്. സ​മ​യം ക​ഴി​ഞ്ഞി​ട്ടും കു​ട്ടി സ്കൂ​ളി​ൽ എ​ത്താ​തി​രു​ന്ന​തോ​ടെ സ്കൂ​ൾ അ​ധി​കൃ​ത​ർ വീ​ട്ടി​ൽ വി​വ​ര​മ​റി​യി​ച്ചു. ഇ​തോ​ടെ മാ​താ​പി​താ​ക്ക​ൾ ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കുകയായിരുന്നു.