കൊ​ച്ചി: ക​രു​വ​ന്നൂ​ർ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ​ക്കേ​സി​ൽ വ്യ​വ​സാ​യി ഗോ​കു​ലം ഗോ​പാ​ല​നെ ഇ​ഡി ചോ​ദ്യം​ചെ​യ്തു. നാ​ലു​കോ​ടി​യു​ടെ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ചോ​ദ്യം​ചെ​യ്യ​ൽ.

ഇ​ന്നു രാ​വി​ലെ​യാ​ണ് ഗോ​കു​ലം ഗോ​പാ​ല​നെ ഇ​ഡി കൊ​ച്ചി ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​ത്. ഡെ​യ്‌​ലി ഡെ​പ്പോ​സി​റ്റ് സ്കീ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​കോ​ടി​യു​ടെ രൂ​പ​യു​ടെ ഇ​ട​പാ​ട് അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി​യ ഇ​ഡി രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

തു​ട​ർ​ച്ച​യാ​യി ഇ​ക്കാ​ര്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഹാ​ജ​രാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് സ​മ​ൻ​സ് അ​യ​ച്ച് ഗോ​കു​ലം ഗോ​പാ​ല​നെ നേ​രി​ട്ട് മൊ​ഴി​യെ​ടു​ക്കാ​ൻ വി​ളി​പ്പി​ച്ച​തെ​ന്ന് ഇ​ഡി വ്യ​ക്ത​മാ​ക്കി.