നി​ല​മ്പു​ർ: രാ​ഹു​ല്‍ ഗാ​ന്ധി നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്താ​നി​രു​ന്ന റോ​ഡു​ക​ൾ പി.​വി. അ​ന്‍​വ​ര്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്ത സം​ഭ​വ​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് പി​ന്തു​ണ​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

നി​ല​മ്പു​ർ റോ​ഡ് നി​ർ​മാ​ണം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ നി​ശ്ച​യി​ച്ച​ത് ആ​രാ​ണെ​ന്നും ഏ​തു പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​മ്പോ​ഴും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​റി​യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. രാ​ഹു​ല്‍ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന കാ​ര്യം സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഇ​ന്ന് വൈ​കു​ന്നേ​രം രാ​ഹു​ൽ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യാ​നി​രു​ന്ന നി​ല​മ്പു​രി​ലെ പി​എം​ജി​എ​സ്‌​വൈ റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​മാ​ണ് സ്ഥ​ലം എം​എ​ൽ​എ​യാ​യ പി.​വി. അ​ൻ​വ​ർ നി​ര്‍​വ​ഹി​ച്ച​ത്. കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ർ​ക്കു​ല​ർ ലം​ഘി​ച്ച് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച അ​ൻ​വ​റി​ന്‍റെ ന​ട​പ​ടി വി​വാ​ദ​ത്തി​ലാ​യി​രു​ന്നു.

പി​എം​ജി​എ​സ്‌​വൈ റോ​ഡു​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യേ​ണ്ട​ത് എം​പി​മാ​രാ​ണെ​ന്നി​രി​ക്കെ എം​എ​ൽ​എ​യു​ടെ ന​ട​പ​ടി രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്ത​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.