കോ​ഴി​ക്കോ​ട്: ന​വ​കേ​ര​ള സ​ദ​സ് പ്ര​തി​ഷേ​ധ​ത്തി​നി​ടെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ന്‍റെ ക​ഴു​ത്തി​ൽ പോ​ലീ​സ് ഞെ​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​തി​ഷ​ധ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ വാ​ത​ക​വും പ്ര​യോ​ഗി​ച്ചു.

സ്ഥ​ല​ത്ത് നി​ന്നും പ്ര​വ​ർ​ത്ത​ക​ർ മാ​റി നി​ന്നു​വെ​ങ്കി​ലും ഇ​വ​ർ സ്ഥ​ല​ത്ത് നി​ന്നും പി​ന്തി​രി​ഞ്ഞു പോ​കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. ഇവിടെ സംഘർഷ സാഹചര്യമാണ് നിലനിൽക്കുന്നത്. യൂ​ത്ത്കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കെ.​ഇ. ബൈ​ജു​വാ​ണ് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ൻ ജോ​യ​ലി​ന്‍റെ ക​ഴു​ത്ത് ഞെ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​ക​ശാ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തി​രു​ന്നു.