കോ​ഴി​ക്കോ​ട്: യാ​ത്ര​ക്കാ​ര​ൻ പു​ക​വ​ലി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ന്ദേ​ഭാ​ര​ത് ട്രെയിൻ വൈ​കി​യോ​ടി. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലി​നാ​ണ് സം​ഭ​വം.

യാ​ത്ര​ക്കാ​ര​ൻ പു​ക​വ​ലി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഫ​യ​ര്‍ ഡി​റ്റ​ക്ഷ​ന്‍ സി​സ്റ്റം പ്ര​വ​ര്‍​ത്തി​ച്ച​തോ​ടെ കാ​സ​ർ​ഗോ​ഡ്- തി​രു​വ​ന​ന്ത​പു​രം വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ന്‍ തി​ക്കൊ​ടിയിൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രെ​ത്തി എ​ഫ്ഡി​എ​സ് സം​വി​ധാ​ന​ത്തി​ലെ പാ​ന​ല്‍ മാ​റ്റി​യ​തി​ന് ശേ​ഷ​മാ​ണ് ട്രെ​യി​ന്‍ യാ​ത്ര തു​ട​ര്‍​ന്ന​ത്. ഇ​തോ​ടെ ട്രെ​യി​ന്‍ പ​തി​ന​ഞ്ച് മി​നി​റ്റ് വൈ​കി​യാ​ണ് കോ​ഴി​ക്കോ​ട്ട് എ​ത്തി​യ​ത്.

വ​ട​ക​ര​യി​ല്‍ വച്ച്, ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​നാ​ണ് ശു​ചി​മു​റി​യി​ല്‍ ക​യ​റി മ​ദ്യ​വും സി​ഗ​ര​റ്റും ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.