തിരുവനന്തപുരത്ത് സ്കൂൾ ബസിന് തീപിടിച്ചു
Wednesday, November 29, 2023 10:15 AM IST
തിരുവനന്തപുരം: മുടവൻമുകളിൽ സ്കൂൾ ബസിന് തീപിടിച്ചു. അഗ്നിശമന സേന ഉടനെത്തി തീയണച്ചതിനാൽ കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല.
ചൊവ്വാഴ്ച വൈകിട്ട് മുടവൻമുകളിലെ ചെമ്പക കിന്റർഗാർഡൻ സ്കൂളിന്റെ വാനിനാണ് തീപിടിച്ചത്. സംഭവം കണ്ട രാഹുൽ എന്നയാളാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്. അഗ്നിശമന ഉടൻതന്നെ സ്ഥലത്തെത്തി രംഗം ശാന്തമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.
സ്വകാര്യ സ്ഥാപനത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലെ പാർക്കിംഗ് ഏരിയയിൽ ആണ് സ്കൂൾ വാൻ പാർക്ക് ചെയ്തിരുന്നത്. സമീപത്ത് നിരവധി വീടുകളും മറ്റു സ്ഥാപനങ്ങളും ഉണ്ടായിരുന്നു. കൃത്യ സമയത്തു അഗ്നിശമനസേനയ്ക്ക് തീ അണയ്ക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി.