ബം​ഗു​ളൂ​രു: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് കോ​ട​തി സ​മ​ന്‍​സ്. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സു​ല്‍​ത്താ​ന്‍​പൂ​രി​ലെ എം​പി-​എം​എ​ല്‍​എ കോ​ട​തി​യാ​ണ് സ​മ​ന്‍​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ര്‍ 16ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ​ക്കു​റി​ച്ച് മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന കേ​സി​ലാ​ണ് ന​ട​പ​ടി. 2018ല്‍ ​ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​മി​ത് ഷാ ​കൊ​ല​പാ​ത​കി​യാ​ണെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി ആ​രോ​പി​ച്ചി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന് ബി​ജെ​പി നേ​താ​വ് വി​ജ​യ് മി​ശ്ര രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ര​ണ്ട് വ​ര്‍​ഷം വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ് രാ​ഹു​ല്‍ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് മി​ശ്ര​യ്ക്ക് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ന്‍ പ​റ​ഞ്ഞു.