ഗോ​ഹ​ട്ടി: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20​യി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് ജ​യം. അ​ഞ്ച് വി​ക്ക​റ്റി​നാ​യി​രു​ന്നു ഓ​സീ​സി​ന്‍റെ ജ​യം. സ്കോ​ർ: ഇ​ന്ത്യ 222-3 (20), ഓ​സ്ട്രേ​ലി​യ 225-5 (20).

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 223 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം മാ​ക്സ്‌​വെ​ല്ലി​ന്‍റെ സെ​ഞ്ചു​റി ക​രു​ത്തി​ലാ​ണ് ഓ​സ്ട്രേ​ലി​യ മ​റി​ക​ട​ന്ന​ത്. 48 പ​ന്തി​ൽ 104 റ​ണ്‍​സെ​ടു​ത്ത മാ​ക്സ്‌​വെ​ൽ പു​റ​ത്താ​കാ​തെ ഓ​സീ​സി​നെ വി​ജ​യ​തേ​രി​ലേ​റ്റു​ക​യാ​യി​രു​ന്നു. എ​ട്ട് വീ​തം സി​ക്സും ഫോ​റും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു മാ​ക്സ്‌​വെ​ല്ലി​ന്‍റെ ഇ​ന്നിം​ഗ്സ്.

ട്രാ​വി​സ് ഹെ​ഡ് 35 റ​ണ്‍​സും നേ​ടി. മാ​ത്യു വെ​ഡ് പു​റ​ത്താ​കാ​തെ 28 റ​ണ്‍​സും നേ​ടി. ഇ​ന്ത്യ​യ്ക്കാ​യി ര​വി ബി​ഷ്ണോ​യി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദി​ന്‍റെ സെ​ഞ്ചു​റി ക​രു​ത്തി​ലാ​ണ് മി​ക​ച്ച നി​ല​യി​ലെ​ത്തി​യ​ത്. 57 പ​ന്തി​ൽ 123 റ​ണ്‍​സു​മാ​യി ഗെ​യ്ക്‌​വാ​ദ് പു​റ​ത്താ​കാ​തെ നി​ന്നു. 13 ഫോ​റും ഏ​ഴ് സി​ക്സും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ഗെ​യ്ക്‌​വാ​ദി​ന്‍റെ ഇ​ന്നിം​ഗ്സ്.

സൂ​ര്യ​കു​മാ​ർ യാ​ദ​വ് 29 പ​ന്തി​ൽ 39 റ​ണ്‍​സെ​ടു​ത്തു. തി​ല​ക് വ​ർ​മ പു​റ​ത്താ​കാ​തെ 31 റ​ണ്‍​സും നേ​ടി. യ​ശ്വ​സി ജ​യ്സ്‌​വാ​ളും (6), ഇ​ഷാ​ൻ കി​ഷ​നും (0) നി​രാ​ശ​പ്പെ​ടു​ത്തി.