മും​ബൈ: അ​ഗ്നി​വീ​ർ പ​രി​ശീ​ല​ന​ത്തി​ലു​ള്ള മ​ല​യാ​ളി യു​വ​തി മും​ബൈ​യി​ലെ നേ​വി ഹോ​സ്റ്റ​ലി​ൽ ജീ​വ​നൊ​ടു​ക്കി. അ​പ​ർ​ണ നാ​യ​ർ (20) ആ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് മും​ബൈ പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ മും​ബൈ മ​ൽ​വാ​നി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ആ​ത്മ​ഹ​ത്യ കു​റി​പ്പൊ​ന്നും ക​ണ്ടെ​ടു​ത്തി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പ്രാ​ഥ​മി​ക പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം 15 ദി​വ​സ​മാ​യി മ​ൽ​വാ​നി​യി​ലെ ഹം​ല​യി​ൽ ഇ​ന്ത്യ​ൻ നേ​വി ഷി​പ്പി​ൽ പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു അ​പ​ർ​ണ.