കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ചാ​ത്ത​മം​ഗ​ലം എം​ഇ​എ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക്ക് സീ​നി​യേ​ഴ്സി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം. ഒ​ന്നാം വ​ർ​ഷ ഫാ​ഷ​ൻ ഡി​സൈ​ൻ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് റി​ഷാ​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ഇ​ൻ‌​സ്റ്റ​ഗ്രാം പോ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. മു​ഹ​മ്മ​ദ് റി​ഷാ​നെ മ​ർ​ദി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​ള്ള ഓ​ഡി​യോ സ​ന്ദേ​ശം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം മു​ഹ​മ്മ​ദ് റി​ഷാ​നും സു​ഹൃ​ത്തു​ക്ക​ളും കോ​ള​ജി​നു​ള്ളി​ൽ നി​ൽ​ക്കു​ന്ന ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഈ ​ചി​ത്രം ഡി​ലീ​റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സീ​നി​യേ​ഴ്സ് ഇ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

ചി​ത്രം ഡി​ലീ​റ്റ് ചെ​യ്തി​ല്ലെ​ങ്കി​ൽ തി​ങ്ക​ളാ​ഴ്ച മ​ർ​ദി​ക്കു​മെ​ന്ന് സൂ​ചി​പ്പി​ച്ച് സീ​നി​യേ​ഴ്സ് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ക്കു​ക​യും ചെ​യ്തു. ഇ​തേ​ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ൽ 20ഓ​ളം സീ​നി​യേ​ഴ്സ് മു​ഹ​മ്മ​ദ് റി​ഷാ​ന​യെും സു​ഹൃ​ത്തു​ക്ക​ളെ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

മു​ഖ​ത്തും ക​ണ്ണി​നു താ​ഴെ​യും ഗു​രു​ത​ര പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് റി​ഷാ​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മു​ഹ​മ്മ​ദ് റി​ഷാ​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ​ക്കും മ​ർ​ദ​ന​മേ​റ്റി​ട്ടു​ണ്ട്.