തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ കൗ​ൺ​സി​ല​ർ​മാ​രി​ലേ​ക്ക്. വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ സി​പി​എം കൗ​ൺ​സി​ല​ർ മ​ധു അ​മ്പ​ല​പു​ര​ത്തി​ന് ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ല്കി.

കേ​സി​ലെ ഒ​ന്നാം പ്ര​തി സ​തീ​ഷ് കു​മാ​റി​ന്‍റെ​യും മൂ​ന്നാം പ്ര​തി പി.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ന്‍റെ​യും സു​ഹൃ​ത്താ​ണ് മ​ധു അ​മ്പ​ല​പു​രം. സ​തീ​ഷ്കു​മാ​റു​മാ​യി ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ മ​ധു​വും പ​ങ്കാ​ളി​യാ​ണെ​ന്ന് അ​ര​വി​ന്ദാ​ക്ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​ഡി​ക്ക് മൊ​ഴി ന​ല്കി​യി​രു​ന്നു. നേ​ര​ത്തെ ഒ​രു​ത​വ​ണ നോ​ട്ടീ​സ് ന​ല്കി​യി​രു​ന്നെ​ങ്കി​ലും മ​ധു ഹാ​ജ​രാ​യി​ല്ല.

അ​തേ​സ​മ​യം, ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ ഇ​ട​പാ​ട് കേ​സി​ല്‍ മു​ന്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ഡി വീ​ണ്ടും ചോ​ദ്യം ചെ​യ്തി​രു​ന്നു. റി​ട്ട. എ​സ്പി ആ​ന്‍റ​ണി, ഇ​രി​ങ്ങാ​ല​ക്കു​ട മു​ന്‍ ഡി​വൈ​എ​എ​സ്പി ഫെ​യ്മ​സ് വ​ര്‍​ഗീ​സ് എ​ന്നി​വ​രെ​യാ​ണ് കൊ​ച്ചി ഓ​ഫീ​സി​ല്‍ ചോ​ദ്യം ചെ​യ്ത​ത്. ഇ​രു​വ​രെ​യും ക​ഴി​ഞ്ഞ മാ​സം 29 ന് ​ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു.