മഴ തുടരും; തിരുവനന്തപുരത്ത് ഓറഞ്ച് അലര്‍ട്ട്; നെയ്യാറിലെ ജലനിരപ്പ് അപകടനിലയില്‍
Tuesday, October 3, 2023 1:24 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലൊ അലര്‍ട്ടാണ്.
നെയ്യാറിലെ ജലനിരപ്പ് അപകടനിലയില്‍ എത്തിയതിനാല്‍ കേന്ദ്ര ജലകമ്മീഷന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തിങ്കളാഴ്ച പെയ്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ പലയിടത്തും വെള്ളക്കെട്ടുണ്ട്.
വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാല്‍ ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.