യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ചു; പിതാവ് അറസ്റ്റിൽ
Tuesday, October 3, 2023 7:46 AM IST
ലക്നോ: യുപിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. 40കാരനാണ് അറസ്റ്റിലായത്.
15, 17 വയസുള്ള പെൺമക്കളെ കഴിഞ്ഞ നാല് വർഷങ്ങളായി ഇയാൾ പീഡിപ്പിച്ചുവരികായിരുന്നു. എതിർത്താൽ കൊല്ലുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടികൾ പോലീസിനോടു പറഞ്ഞു.
മുതിർന്ന കുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം തോന്നിയ അധ്യാപികയാണ് കാരണം അന്വേഷിച്ചത്. പെൺകുട്ടി അധ്യാപികയോട് തങ്ങളുടെ ദുരവസ്ഥ വിവരിക്കുകയും അധ്യാപിക പോലീസിൽ അറിയിക്കുകയുമായിരുന്നു.
സ്കൂൾ വിട്ടശേഷം അമ്മ ജോലി കഴിഞ്ഞ് തിരിച്ചെത്തുന്നത് വരെ തങ്ങൾ പാർക്കിലാണ് ഇരിക്കുന്നതെന്ന് കുട്ടികൾ അധ്യാപികയോടു പറഞ്ഞു. പിതാവിന് കുറേ നാളുകളായി ജോലിയില്ലെന്നും അമ്മയുടെ വരുമാനം കൊണ്ടാണ് കുടുംബം പുലരുന്നതെന്നും കുട്ടികൾ പറഞ്ഞു.
ഞായറാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് മസൂറി എസിപി നരേഷ് കുമാർ പറഞ്ഞു.