ബന്ധുവീട്ടിലെത്തിയ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു
Sunday, October 1, 2023 9:43 PM IST
മലപ്പുറം: മലപ്പുറത്ത് ബന്ധുവീട്ടിലെത്തിയ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. കൂട്ടായി വക്കാട് സ്വദേശി റഹീം- സൈഫുന്നീസ ദമ്പതികളുടെ മകൻ മുസമ്മിൽ (ഒൻപത് )ആണ് മരിച്ചത്.
തിരുനാവായ പല്ലാർ പാലത്തിൻ കുണ്ട് വാലില്ലാപുഴയിലാണ് വിദ്യാർഥി ഒഴുക്കിൽപ്പെട്ടത്. കുട്ടി പുഴയിൽ കാൽതെന്നി വീഴുകയായിരുന്നുവെന്നാണ് സൂചന.