തൃ​ശൂ​ര്‍: വാ​യ്പ ഏ​റ്റെ​ടു​ക്ക​ലി​ന്‍റെ പേ​രി​ല്‍ ക​രു​വ​ന്നൂ​ര്‍ കേ​സി​ലെ മു​ഖ്യ​പ്ര​തി സ​തീ​ഷ് കു​മാ​ര്‍ ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്തെ​ന്ന് പ​രാ​തി. വെ​ള്ളാ​യ സ്വ​ദേ​ശി സി​ന്ധു​വാ​ണ് പ​രാ​തി ഉ​ന്ന​യി​ച്ച​ത്.

വാ​യ്പ എ​ടു​ത്ത 11 ല​ക്ഷം രൂ​പ ബ​ല​മാ​യി പി​ടി​ച്ചു​വാ​ങ്ങി​യെ​ന്നും രേ​ഖ​ക​ള്‍ ത​ട്ടി​യെ​ടു​ത്തെ​ന്നും ഇ​വ​ര്‍ ആ​രോ​പി​ച്ചു. മു​ണ്ടൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ കു​ടി​ശി​ക തീ​ര്‍​ക്കാ​നാ​ണ് ഭ​ര്‍​ത്താ​വി​ന്‍റെ സു​ഹൃ​ത്ത് വ​ഴി സ​തീ​ഷ​നെ ക​ണ്ട​ത്.

പെ​രി​ങ്ങ​ണ്ടൂ​ര്‍ ശാ​ഖ​യി​ല്‍ നി​ന്നും 35 ല​ക്ഷം രൂ​പ ലോ​ണ്‍ എ​ടു​ക്ക​ണ​മെ​ന്ന് സ​തീ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. വാ​യ്പ ടേ​ക്ക് ഓ​വ​ര്‍ ചെ​യ്യാ​മെ​ന്നും അ​തു​വ​ഴി ജ​പ്തി ന​ട​പ​ടി ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നും സ​തീ​ന്‍ അ​റി​യി​ച്ചു.

ടേ​ക്ക് ഓ​വ​റി​ന്‍റെ പേ​രി​ല്‍ ഇ​യാ​ള്‍ ബ്ലാ​ങ്ക് ചെ​ക്കി​ല്‍ ഒ​പ്പ് വാ​ങ്ങി​ച്ചു. 18 ല​ക്ഷ​ത്തിന്‍റെ കു​ടി​ശി​ക തീ​ര്‍​ക്കാ​ന്‍ എ​ടു​ത്ത 35 ല​ക്ഷ​ത്തി​ന്‍റെ വാ​യ്പ​യി​ല്‍ ഒ​രു രൂ​പ പോ​ലും ത​നി​ക്ക് കി​ട്ടി​യി​ല്ലെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു

പ​ണം ബ​ല​മാ​യി പി​ടി​ച്ചു​വാ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ഭ​യ​മു​ള്ള​തു​കൊ​ണ്ടാ​ണ് ഇ​തു​വ​രെ ഇ​ക്കാ​ര്യം പു​റ​ത്തു​പ​റ​യാ​തി​രു​ന്ന​തെ​ന്നും ഇ​വ​ര്‍ ആ​രോ​പി​ച്ചു.

നി​ല​വി​ല്‍ 75 ല​ക്ഷ​ത്തി​ന്‍റെ ബാ​ധ്യ​ത​യു​ണ്ടെ​ന്നും ബു​ധ​നാ​ഴ്ച ജ​പ്തി ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് ബാ​ങ്ക് അ​റി​യി​ച്ചെ​ന്നും ഇ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.