നിയമനക്കോഴ വിവാദത്തിന് പിന്നില്‍ ഗൂഢാലോചന, പിന്നില്‍ എകെജി സെന്ററിന് ബോംബെറിഞ്ഞ ശക്തികള്‍: എ.കെ.ബാലന്
Sunday, October 1, 2023 9:58 AM IST
തിരുവനന്തപുരം: നിയമനക്കോഴ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്. എകെജി സെന്ററിന് ബോംബ് എറിഞ്ഞ ശക്തികള്‍ തന്നെയാണ് ഗൂഢാലോചനക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാര്‍ഷികദിനമായ ഇന്ന് എകെജി സെന്ററിന് മുന്നില്‍ പതാക ഉയര്‍ത്താനെത്തിയപ്പോഴാണ് എ.കെ.ബാലന്റെ പ്രതികരണം. പാര്‍ട്ടിയെ എങ്ങനെ സംരക്ഷിക്കണമെന്ന് നന്നായി അറിയാം. ക്ഷമക്ക് ഒരു അതിരുണ്ട് എന്ന് എല്ലാവരും മനസിലാക്കണം.
ആരോഗ്യ മന്ത്രിക്കെതിരെ എന്തൊക്കെ നീക്കങ്ങളാണ് നടക്കുന്നത്. ഏപ്രില്‍ 10, 11 തീയതികളില്‍ അഖില്‍ മാത്യു തിരുവനന്തപുരത്ത് ഇല്ല എന്ന് തെളിഞ്ഞില്ലേ എന്നും അദ്ദേഹം ചോദിച്ചു.
സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. ആരാണ് ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് കണ്ടെത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.