തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ന​ക്കോ​ഴ വി​വാ​ദ​ത്തി​ന് പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​കെ.​ബാ​ല​ന്‍. എ​കെ​ജി സെ​ന്‍റ​റി​ന് ബോം​ബ് എ​റി​ഞ്ഞ ശ​ക്തി​ക​ള്‍ ത​ന്നെ​യാ​ണ് ഗൂ​ഢാ​ലോ​ച​ന​ക്ക് പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക​ദി​ന​മാ​യ ഇ​ന്ന് എ​കെ​ജി സെ​ന്‍റ​റി​ന് മു​ന്നി​ല്‍ പ​താ​ക ഉ​യ​ര്‍​ത്താ​നെ​ത്തി​യ​പ്പോ​ഴാ​ണ് എ.​കെ.​ബാ​ലന്‍റെ പ്ര​തി​ക​ര​ണം. പാ​ര്‍​ട്ടി​യെ എ​ങ്ങ​നെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ന​ന്നാ​യി അ​റി​യാം. ക്ഷ​മ​ക്ക് ഒ​രു അ​തി​രു​ണ്ട് എ​ന്ന് എ​ല്ലാ​വ​രും മ​ന​സി​ലാ​ക്ക​ണം.

ആ​രോ​ഗ്യ മ​ന്ത്രി​ക്കെ​തി​രെ എ​ന്തൊ​ക്കെ നീ​ക്ക​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഏ​പ്രി​ല്‍ 10, 11 തീ​യ​തി​ക​ളി​ല്‍ അ​ഖി​ല്‍ മാ​ത്യു തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ല്ല എ​ന്ന് തെ​ളി​ഞ്ഞി​ല്ലേ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ആ​രാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്ത​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.