സഹകരണ ബാങ്ക് തട്ടിപ്പ്; ദേവസ്വം ഫണ്ട് സുരക്ഷയിൽ അന്വേഷണം ആവശ്യപ്പെട്ട് കത്ത്
Saturday, September 30, 2023 11:17 AM IST
തിരുവനന്തപുരം: കരുവന്നൂർ ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകളിലെ തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ, ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ഫണ്ട് സുരക്ഷിതമാണോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത് ലഭിച്ചു.
ഗുരുവായൂർ ദേവസ്വത്തിന്റെ ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിൻകര സ്വദേശി പി.എസ്. മഹേന്ദ്ര കുമാർ ആണ് കത്ത് സമർപ്പിച്ചത്.
സംഭവത്തിൽ ദേവസ്വം ബെഞ്ച് സ്വമേധയാ കേസ് എടുക്കണമെന്നും കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.