"മങ്ങിയ ആരോപണം'; നിയമനത്തിന് കോഴ വാങ്ങിയ വ്യക്തിയെ തിരിച്ചറിയില്ലെന്ന് ഹരിദാസൻ
Saturday, September 30, 2023 10:58 AM IST
തിരുവനന്തപുരം: മെഡിക്കൽ ഓഫീസർ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കോഴ വാങ്ങിയെന്ന ആരോപണം മയപ്പെടുത്തി പരാതിക്കാരനായ ഹരിദാസൻ.
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിനെ കണ്ടാൽ തിരിച്ചറിയാൻ സാധിക്കില്ലെന്നാണ് ഹരിദാസന്റെ നിലപാട്. കാഴ്ചയ്ക്ക് പരിമിതിയുള്ളതിനാൽ, സെക്രട്ടേറിയറ്റിൽ വച്ച് താൻ പണം കൈമാറിയ വ്യക്തിയെ ഇനി കണ്ടാൽ തിരിച്ചറിയാനാകില്ലെന്ന് ഹരിദാസൻ പോലീസിനോട് പറഞ്ഞു.
തട്ടിപ്പിലെ ഇടനിലക്കാരനായ അഖിൽ സജീവ് നൽകിയ ഫോട്ടോയിലൂടെ അഖിൽ മാത്യുവിനെ തിരിച്ചറിഞ്ഞെന്നാണ് ഹരിദാസൻ നേരത്തെ പറഞ്ഞത്.