നിയമനക്കോഴ; പണം കൈമാറിയ ദിവസം ആരോഗ്യമന്ത്രിയുടെ പിഎസ് തലസ്ഥാനത്ത് ഇല്ലെന്ന് പോലീസ്
Friday, September 29, 2023 9:41 PM IST
തിരുവനന്തപുരം: മെഡിക്കൽ ഓഫീസർ നിയമനത്തിന് കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന് അനുകൂലമായ സൈബർ തെളിവുകളുമായി പോലീസ്.
ഹരിദാസൻ എന്നയാൾ പണം കൈമാറിയെന്ന് പറയപ്പെടുന്ന ഏപ്രിൽ 10, 11 തിയതികളിൽ അഖിൽ മാത്യു തലസ്ഥാനനഗരിയിൽ ഇല്ലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ഈ ദിവസങ്ങളിൽ അഖിൽ മാത്യുവിന്റെ മൊബൈൽ ഫോൺ പത്തനംതിട്ട ജില്ലയിലെ ടവർ പരിധികളിൽ ആയിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഹരിദാസനില്‍ നിന്ന് പണം തട്ടിയെന്ന ആരോപണം സത്യമാണെങ്കിൽ, കേസിൽ ആൾമാറാട്ടം നടന്നിട്ടുണ്ടാകാം. ഇത് സ്ഥിരീകരിക്കാനായി സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാൻ തീരുമാനിച്ചതായും അധികൃതർ വ്യക്തമാക്കി.