ന്യൂ​ഡ​ൽ​ഹി: ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ലു​ള്ള പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ളും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും മൂ​ലം ഇ​ന്ത്യ​യി​ലെ എം​ബ​സി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച് അ​ഫ്ഗാ​നി​സ്ഥാ​ൻ.

സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ഡ​ൽ​ഹി​യി​ലെ എം​ബ​സി അ​ട​ച്ചു​പൂ​ട്ടു​ക​യാ​ണെ​ന്ന് അ​ഫ്ഗാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ കു​റി​പ്പ് വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യി​ലെ അ​ഫ്ഗാ​ൻ ന​യ​ത​ന്ത്ര ദൗ​ത്യ​ത്തി​ന് നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ ആ​വ​ശ്യ​മു​ള്ള സ്ഥി​തി​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് അ​ഫ്ഗാ​നി​സ്ഥാ​ൻ അ​റി​യി​ച്ചു.

ഏ​റെ​നാ​ള​ത്തെ ച​ർ​ച്ച​ക​ൾ​ക്കും ശ്ര​മ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ലും ഇ​ത്ത​ര​മൊ​രു പി​ന്തു​ണ ല​ഭി​ച്ചി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സു​ര​ക്ഷ​യും രാ​ജ്യ​താ​ൽ​പ​ര്യം പ​രി​ഗ​ണി​ച്ചും എം​ബ​സി പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ക​യാ​ണെ​ന്ന് അ​ഫ്ഗാ​നി​സ്ഥാ​ൻ വ്യ​ക്ത​മാ​ക്കി.

താ​ലി​ബാ​ൻ നി​യോ​ഗി​ച്ച അം​ബാ​സ​ഡ​ർ ഖാ​ദി​ർ ഷാ​യും മു​ൻ​പു​ണ്ടാ​യി​രു​ന്ന ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച അം​ബാ​സ​ഡ​ർ ഫ​രി​ദ് മ​മു​ന്ദ്‌​സാ​യും ത​മ്മി​ൽ അ​ധി​കാ​ര​കൈ​മാ​റ്റം സം​ബ​ന്ധി​ച്ച് ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഷാ​യു​ടെ നി​യ​മ​നം അ​ന​ധി​കൃ​ത​മാ​ണെ​ന്നാ​ണ് മ​മു​ന്ദ്സാ​യ് ആ​രോ​പി​ച്ചി​രു​ന്ന​ത്.

ഇ​തി​നി​ടെ, അ​ഫ്ഗാ​ൻ എം​ബ​സി അ​ട​ച്ചു​പൂ​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ക്കാ​ലു​ള്ള അ​റി​യി​പ്പ് ല​ഭി​ച്ചെ​ന്നും അ​ഫ്ഗാ​ൻ സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ കു​റി​പ്പി​ന്‍റെ അ​ധി​കാ​രി​ക​ത​യെ​പ്പ​റ്റി പ​ഠി​ക്കു​ക​യാ​ണെ​ന്നും ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.