കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നി​യ​മ​ന​ത്തി​ന് ത​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അ​ഖി​ൽ മാ​ത്യു കോ​ഴ വാ​ങ്ങി​യെ​ന്ന് ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്.

ന​മു​ക്ക് കാ​ണാം, കാ​ണ​ണം എ​ന്നാ​ണ് നി​യ​മ​ന​ക്കോ​ഴ​യെ​പ്പ​റ്റി മാധ്യമങ്ങൾ ചോ​ദി​ച്ച​പ്പോ​ൾ മ​ന്ത്രി പ്ര​തി​ക​രി​ച്ച​ത്.

കോ​ഴ ആ​രോ​പ​ണ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ഹ​രി​ദാ​സ​ൻ ത​ന്‍റെ ഓ​ഫീ​സി​ൽ എ​ത്തി പി​എ​സി​നെ വാ​ക്കാ​ൽ പ​രാ​തി അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ത​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പി​എ​സ് പ​രാ​തി പോ​ലീ​സി​ൽ ന​ൽ​കി​യ​ത്. താ​ൻ പ​റ​ഞ്ഞ​തി​ൽ കൂ​ടു​ത​ൽ ഹ​രി​ദാ​സ​ൻ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷി​ച്ച് സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​ര​ട്ടെ​യെ​ന്നും അ​തി​ന് ശേ​ഷം കാ​ണാ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.