ഒ​ട്ടാ​വ: ഇ​ന്ത്യ-​കാ​ന​ഡ ന​യ​ത​ന്ത്ര ത​ര്‍​ക്ക​ങ്ങ​ള്‍​ക്കി​ടെ നി​ല​പാ​ട് മ​യ​​പ്പെടു​ത്തി ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ. ഇ​ന്ത്യ​യു​മാ​യു​ള്ള കാ​ന​ഡ​യു​ടെ ബ​ന്ധം ശ​ക്ത​മാ​ക്കു​മെ​ന്നും വി​ക​സ​ന ന​യ​ങ്ങ​ളി​ല്‍ ഒ​ന്നി​ച്ച് നീ​ങ്ങു​മെ​ന്നും ട്രൂ​ഡോ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ല്‍ ഖ​ലി​സ്ഥാ​ന്‍ നേ​താ​വ് ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജാ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ ഇ​ന്ത്യ അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ട്രൂ​ഡോ പ്ര​തി​ക​രി​ച്ചു. കാ​ന​ഡ​യു​ടെ നി​ല​പാ​ടി​നെ​തി​രേ വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ട്രൂ​ഡോ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് നി​ഗ​മ​നം.

നേ​ര​ത്തേ ക​നേ​ഡി​യ​ന്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ ഇ​ന്ത്യ​യ്‌​ക്കെ​തി​രേ ട്രൂ​ഡോ രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. നി​ജ്ജാ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ ഇ​ന്ത്യ​യാ​ണെ​ന്നും ഇ​തി​ന് തെ​ളി​വു​ക​ള്‍ ല​ഭി​ച്ചെ​ന്നും ട്രൂ​ഡോ ആ​രോ​പി​ച്ചി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​യു​ടെ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ന​ഡ പു​റ​ത്താ​ക്കി​യി​രു​ന്നു. ഇ​തോ​ടെ കാ​ന​ഡ​യു​ടെ മു​തി​ര്‍​ന്ന ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ന്ത്യ​യും പു​റ​ത്താ​ക്കി.

കാ​നേ​ഡി​യ​ന്‍ പൗ​ര​ന്മാ​ര്‍​ക്ക് വി​സ ന​ല്‍​കു​ന്ന ന​ട​പ​ടി​യും ഇ​ന്ത്യ ത​ത്ക്കാ​ല​ത്തേ​യ്ക്ക് നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. ഇ​രുരാ​ജ്യ​ങ്ങ​ള്‍​ക്കു​മി​ടെ​യു​ള്ള ബ​ന്ധം വ​ഷ​ളാ​കു​ന്ന​തി​നി​ടെ​യാ​ണ് ട്രൂ​ഡോ സ​മ​വാ​യ​നീ​ക്ക​ത്തി​ന് ഒ​രു​ങ്ങു​ന്ന​ത്.