അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ ശി​രോ​മ​ണി അ​കാ​ലി​ദ​ൾ(​എ​സ്ഡി) നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു. സു​ർ​ജി​ത് സിം​ഗ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വീ​ടി​ന് സ​മീ​പ​ത്തെ ക​ട​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന സു​ർ​ജി​ത് സിം​ഗി​നെ ബൈ​ക്കി​ലെ​ത്തി​യ അ​ജ്ഞാ​ത​രാ​യ ര​ണ്ടു​പേ​ർ വെ​ടി​വ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു.

ശ​രീ​ര​ത്തി​ൽ നാ​ല് വെ​ടി​യേ​റ്റ സു​ർ​ജി​ത് സിം​ഗി​നെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സു​ർ​ജി​ത് സിം​ഗ് മെ​ഗോ​വ​ൽ ഗ​ഞ്ജി​യാ​ൻ ഗ്രാ​മ​ത്തി​ലെ മു​ൻ സ​ർ​പ​ഞ്ചാ​യി​രു​ന്നു, നി​ല​വി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യാ​ണ് സ​ർ​പ​ഞ്ച്. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ജ്ഞാ​ത​രാ​യ അ​ക്ര​മി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.