"ആരെയും സംരക്ഷിക്കില്ല'; നിയമനക്കോഴയിൽ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് സിപിഎം
Thursday, September 28, 2023 4:33 PM IST
തിരുവനന്തപുരം: മെഡിക്കൽ ഓഫീസർ നിയമനത്തിനായി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് കോഴ വാങ്ങിയെന്ന ആരോപണത്തിൽ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
തെറ്റായ നിലപാട് സ്വീകരിക്കുന്ന ആരെയും സംരക്ഷിക്കില്ലെന്നും പരാതി ലഭിച്ചയുടൻ ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
ആരോപണം കൃത്യമായി അന്വേഷിക്കുമെന്നും അതിൽ വിട്ടുവീഴ്ച വേണമെന്ന് എൽഡിഎഫും സിപിഎമ്മും ആവശ്യപ്പെടില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.