പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ 89 ബി​നാ​മി വാ​യ്പ​ക​ളി​ലാ​യി 86.12 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്ത​തോ​ടെ വാ​യ്പ​ക്കാ​ര്‍ പ​ല​രും തി​രി​ച്ച​ട​വി​നാ​യി ശ്ര​മം തു​ട​ങ്ങി.

ക്രൈം​ബ്രാ​ഞ്ചി​നു പി​ന്നാ​ലെ ബി​നാ​മി വാ​യ്പാ​കേ​സ് ഇ​ഡി അ​ന്വേ​ഷി​ച്ചേ​ക്കു​മെ​ന്ന സൂ​ച​ന​യെ തു​ട​ര്‍​ന്നാ​ണ് പ​ല​രും തി​രി​ച്ച​ട​വി​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ തേ​ടു​ന്ന​ത്. എ​ന്നാ​ല്‍ ബി​നാ​മി വാ​യ്പ​ക​ള്‍ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യേ​ണ്ട​തു​ള്ള​തി​നാ​ല്‍ നി​ല​വി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പി​നു സ​മാ​ന​രീ​തി​യി​ലാ​ണ് മൈ​ല​പ്ര ബാ​ങ്കി​ലും വാ​യ്പ​ക​ള്‍ ന​ല്‍​കി​യി​ട്ടു​ള്ള​തെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ത​ന്നെ വ്യ​ക്ത​മാ​ണ്.

മൈ​ല​പ്ര സ​ഹ​ക​ര​ണ​ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ക്ഷേ​പ​ക​ര്‍​ക്കു പ​ണം തി​രി​കെ ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സ​ഹ​ക​ര​ണ വ​കു​പ്പ് അ​ടു​ത്ത​മാ​സം യോ​ഗം വി​ളി​ക്കും. കു​ടി​ശി​ക​ക്കാ​ര്‍, ജ​പ്തി ന​ട​പ​ടി​ക​ള്‍ നേ​രി​ടു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് പ​ണം തി​രി​കെ അ​ട​യ്ക്കാ​ന്‍ 30 വ​രെ സ​മ​യം ന​ല്‍​കി​യി​ട്ടു​ണ്ട്.

ഒ​രു കോ​ടി രൂ​പ​യെ​ങ്കി​ലും അ​ടി​യ​ന്ത​ര​മാ​യി പി​രി​ഞ്ഞു​കി​ട്ടേ​ണ്ട​തു​ണ്ട്. അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി നി​ക്ഷേ​പ​ത്തു​ക തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട് 300 അ​പേ​ക്ഷ​ക​ള്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ക​മ്മി​റ്റി മു​ന്പാ​കെ​യു​ണ്ട്.