ഇം​ഫാ​ൽ: ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ വീ​ണ്ടും രൂക്ഷമായതോടെ മണിപ്പൂരിൽ അ​ഫ്സ്പാ നി​യ​മം ആറു മാസത്തേക്ക് കൂടി നീട്ടി.

അതേസമയം ത​ല​സ്ഥാ​ന​മാ​യ ഇം​ഫാ​ല്‍ ഉ​ള്‍​പ്പെ​ടെ 19 പോലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ അ​ഫ്‌​സ്പാ നി​യ​മ​പ്ര​കാ​ര​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ബാ​ധ​ക​മ​ല്ല.

തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളു​ടേ​ത​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തി​നാ​യി സാ​യു​ധ​സേ​ന​യെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് അ​ഫ്‌​സ്പാ സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​ന​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

മെ​യ്തെ​യ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു വ​ന്ന​തോ​ടെ​യാ​ണ് സം​സ്ഥാ​നം വീ​ണ്ടും സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ​ അ​ഫ്സ്പാ നി​യ​മം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

മ​ണി​പ്പൂ​ര്‍ ക​ലാ​പ​ത്തെ തു​ട​ര്‍​ന്ന് ജൂ​ലൈയിലാണ് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​താ​കു​ന്ന​ത്. ഈ ​കേ​സി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​ത്.

മെ​യ്തെ​യ് വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള ഹി​ജാം ലി​ന്തോ​യിം​ഗ​മ്പി (17), ഫി​ജാം ഹേം​ജി​ത്ത് (20) എ​ന്നി​വ​രു​ടെ ഫോ​ട്ടോ​ക​ളാ​ണ് പു​റ​ത്ത് വ​ന്ന​ത്. കാ​ടി​നു​ള്ളി​ല്‍ ഒ​രു സാ​യു​ധ സം​ഘ​ത്തി​ന്‍റെ താ​ല്‍​ക്കാ​ലി​ക ക്യാന്പ് എ​ന്ന് തോ​ന്നി​ക്കു​ന്ന സ്ഥ​ല​ത്ത് പു​ല്‍​ത്ത​കി​ടി വ​ള​പ്പി​ല്‍ ഇ​രു​വ​രും ഇ​രി​ക്കു​ന്ന​താ​ണ് ഫോ​ട്ടോ.

ഇ​വ​ര്‍​ക്ക് പു​റ​കി​ല്‍ തോ​ക്കു​മാ​യി നി​ല്‍​ക്കു​ന്ന ര​ണ്ട് പേ​രെ​യും ചി​ത്ര​ത്തി​ല്‍ കാ​ണാം. അ​ടു​ത്ത ഫോ​ട്ടോ​യി​ല്‍ ഇ​രു​വ​രു​ടെ​യും ശ​രീ​രം ത​റ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കി​ട​ക്കു​ന്ന​താ​ണ്.

ഇ​തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​താ​യി ഇ​ത്ര​കാ​ലം ക​ഴി​ഞ്ഞി​ട്ടും കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ത്ത പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

ജൂ​ലൈ​യി​ല്‍ ഇ​വ​രെ കാ​ണാ​താ​യ​തി​ന് പി​ന്നാ​ലെ ഇ​രു​വ​രു​ടെ​യും ചി​ത്ര​ങ്ങ​ള്‍ പ​തി​ഞ്ഞ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ പോ​ലീ​സ് കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ലെ​ന്നാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന ആ​രോ​പ​ണം.