ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യ്ക്കും അ​മേ​രി​ക്ക​യ്ക്കും ഇ​ട​യി​ല്‍ സൈ​നി​ക സ​ഖ്യ​മി​ല്ലെ​ന്ന് ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ല്‍ മ​നോ​ജ് പാ​ണ്ഡെ. സ​ഹ​ക​രി​ച്ചു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ള്‍​ക്കും ഇ​ട​യി​ലു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന ഇ​ന്‍​ഡോ-​പ​സ​ഫി​ക് ആ​ര്‍​മി ചീ​ഫു​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ന്ത്യ-​അ​മേ​രി​ക്ക സൈ​നി​ക മേ​ധാ​വി​ക​ള്‍ ന​ട​ത്തി​യ സം​യു​ക്ത വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ഏ​തെ​ങ്കി​ലും ഒ​രു രാ​ജ്യ​ത്തി​നോ ഒ​രു കൂ​ട്ടം രാ​ജ്യ​ങ്ങ​ള്‍​ക്കോ എ​തി​ര​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പ​ര​സ്പ​രം ചി​ല കാ​ര്യ​ങ്ങ​ളും പ​ഠി​ക്കാ​നും പ​ല കാ​ര്യ​ങ്ങ​ളും ഒ​രു​മി​ച്ച് ചെ​യ്ത് പു​രോ​ഗ​തി​യി​ലേ​ക്ക് നീ​ങ്ങാ​നു​ള്ള ന​ട​പ​ടി മാ​ത്ര​മാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ചൈ​ന​യ്‌​ക്കെ​തി​രാ​യി ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ഒ​രു​മി​ച്ച് സ​ഖ്യ​മു​ണ്ടാ​ക്കി​യെ​ന്ന ത​ര​ത്തി​ല്‍ വി​ദേ​ശ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ര​സേ​ന മേ​ധാ​വി​യു​ടെ പ്ര​തി​ക​ര​ണം.

ഇ​ന്നും നാ​ളെ​യു​മാ​യി ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന സ​മ്മ​ള​ന​ത്തി​ല്‍ 30 രാ​ജ്യ​ങ്ങ​ളു​ടെ ക​ര​സേ​നാ മേ​ധാ​വി​ക​ള്‍ പ​ങ്കെ​ടു​ക്കും. യോ​ഗ​ത്തി​ന് അ​മേ​രി​ക്ക​യും ഇ​ന്ത്യ​യും സം​യു​ക്ത​മാ​യാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.