ന്യൂ​ഡ​ല്‍​ഹി: ലോ​ക​ക​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന് അ​വ​സാ​ന നി​മി​ഷം വീ​സ അ​നു​വ​ദി​ച്ച് കേന്ദ്ര സർക്കാർ. ഐ​സി​സി ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

പാ​ക് ടീം ​ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ടാ​ന്‍ 48 മ​ണി​ക്കൂ​ര്‍ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ഴാ​ണ് വീ​സ അ​നു​വ​ദി​ക്ക​പ്പെ​ട്ട​ത്. ദു​ബാ​യ് വ​ഴി ഹൈ​ദ​രാ​ബാ​ദി​ലാ​ണ് പാ​ക് ടീം ​എ​ത്തു​ക. വീ​സ വൈ​കു​ന്ന​തി​ല്‍ ആ​ശ​ങ്ക​യ​റി​ച്ച് പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് നേ​ര​ത്തെ ഐ​സി​സി​യ്ക്ക് ക​ത്ത​യ​ച്ചി​രു​ന്നു.

ഇ​തു​കൂ​ടാ​തെ ലോ​ക​ക​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​മാ​യി യു​എ​ഇ​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്താ​നു​ള്ള പാ​ക് ടീ​മി​ന്‍റെ പ​ദ്ധ​തി ഇ​ന്ത്യ​ന്‍ വീ​സാ ല​ഭി​ക്കു​ന്ന​തി​ലു​ണ്ടാ​യ കാ​ല​താ​മ​സം മൂ​ലം ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പാ​ക് ടീ​മം​ഗ​ങ്ങ​ള്‍​ക്ക് വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ല്‍ നി​ന്ന് സു​ര​ക്ഷാ അ​നു​മ​തി ല​ഭി​ച്ചു​വെ​ന്നും വീ​സാ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഒ​രു സ​ര്‍​ക്കാ​ര്‍ വ​ക്താ​വ് അ​റി​യി​ച്ചു.