21 നഗരങ്ങൾ, 21 വനിതാ നേതാക്കൾ; സംവരണ ബില്ലിലെ "പൊള്ളത്തരം' വെളിവാക്കാൻ കോൺഗ്രസ്
Monday, September 25, 2023 1:15 PM IST
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൽ മോദി സർക്കാരിന്റെ "പൊള്ളത്തരം' വെളിച്ചത്ത് കൊണ്ടുവരാൻ പദ്ധതികളുമായി കോൺഗ്രസ്. രാജ്യത്തെ 21 നഗരങ്ങളിൽ 21 വനിതാ നേതാക്കൾ വാർത്താസമ്മേളനം നടത്തി പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര അറിയിച്ചു.
മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ നെറ്റ ഡിസൂസ ഹൈദരാബാദിൽ മാധ്യമങ്ങളെ കാണുമെന്നും രജനി പാട്ടീൽ എംപി അഹമ്മദാബാദിൽ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും കോൺഗ്രസ് അറിയിച്ചു.
അൽക്ക ലാംബ, അമീ യാഗ്നിക്, രാഗിണി നായ്ക്, ഷമ മുഹമ്മദ്, രഞ്ജീത് രഞ്ജൻ എന്നിവർ യഥാക്രമം ജയ്പുർ, മുംബൈ, റാഞ്ചി, ശ്രീനഗർ, ഭുവനേശ്വർ എന്നീ നഗരങ്ങളിൽ മാധ്യമങ്ങളെ കാണും.