തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കാ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ്(​ഇ​ഡി).

അ​ന്വേ​ഷി​ക്കു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​നാ​ൽ നി​ല​വി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ജോ​ലി​ഭാ​രം കൂ​ടു​ത​ലാ​ണെ​ന്ന് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ എ​ത്തി​ക്കു​ന്ന കാ​ര്യം ഇ​ഡി ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ്, ലൈ​ഫ് മി​ഷ​ൻ കേ​സ്, സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് ഉ​ൾ​പ്പെ​ടെ ധാ​രാ​ളം കേ​സു​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​റ​വ് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​ന്നു​വെ​ന്നും വി​വി​ധ റാ​ങ്കു​ക​ളി​ലു​ള്ള കു​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ കേ​ര​ള​ത്തി​ലേ​ക്ക് നി​യ​മി​ക്ക​ണ​മെ​ന്നും കാ​ട്ടി കൊ​ച്ചി​യി​ലെ ഇ​ഡി അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഡ​ൽ​ഹി​യി​ലെ ഇ​ഡി ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

സ​ഹ​ക​ര​ണ ബാ​ങ്ക് ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കു​ന്ന വേ​ള​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​കു​ന്ന എ​തി​ർ​പ്പു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ കേ​ര​ള​ത്തി​ലേ​ക്ക് അ​യ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​ഡി ഡ​യ​റ​ക്ട​റേ​റ്റ് ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​വെ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് അ​ന്വേ​ഷ​ണം ത​ട‌​സ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു​വെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ഇ​ഡി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ഇ​ഡി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​നും സു​ര​ക്ഷ​യ്ക്കും കൂ​ടു​ത​ൽ സാ​യു​ധ​രാ​യ കേ​ന്ദ്ര​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്ക​ണ​മെ​ന്നും രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.