തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ മു​സ്‌​ലിം ലീ​ഗ് നേ​താ​വ് കെ.​എം. ഷാ​ജി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തെ വി​മ​ർ​ശി​ച്ച് സി​പി​എം നേ​താ​വ് പി.​കെ. ശ്രീ​മ​തി.

ഷാ​ജി​യു​ടെ പ​രാ​മ​ർ​ശം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും നി​രു​പാ​ധി​കം പി​ൻ​വ​ലി​ച്ച് മാ​പ്പു​പ​റ​യ​ണ​മെ​ന്നും ശ്രീ​മ​തി ആ​വ​ശ്യ​പ്പെ​ട്ടു. ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് എ​തി​രെ​യെ​ന്ന​ല്ല ഒ​രു സ്ത്രീ​യെ​യും ഇ​ത്ത​ര​ത്തി​ൽ പൊ​തുമ​ധ്യ​ത്തി​ൽ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്നും ശ്രീ​മ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ, അ​ന്ത​വും കു​ന്ത​വും തി​രി​യാ​ത്ത ഒ​രു സാ​ധ​ന​മാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യെ​ന്ന് ഷാ​ജി ആ​ക്ഷേ​പി​ച്ചി​രു​ന്നു. നി​പ എ​ന്ന് പ​റ​ഞ്ഞാ​ല്‍ ഓ​ര്‍​മ​വ​രി​ക വ​വ്വാ​ലി​നെ​യാ​ണെ​ന്ന പോ​ലെ ദു​ര​ന്തം എ​ന്ന് പ​റ​ഞ്ഞാ​ല്‍ ഓ​ര്‍​മ വ​രു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യെ ആ​ണെ​ന്നും ഷാ​ജി പ​രി​ഹ​സി​ച്ചു.

വ​ലി​യ പ്ര​ഗ​ൽ​ഭ​യൊ​ന്നു​മ​ല്ലെ​ങ്കി​ലും കെ.​കെ. ശൈ​ല​ജ​യ്ക്ക് കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച് കൊ​ണ്ടു​പോ​കാ​നു​ള്ള ക​ഴി​വു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ലെ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ യോ​ഗ്യ​ത എ​ന്താ​ണ്? ന​ല്ല പ്ര​സം​ഗ​ത്തി​ന് ന​ല്‍​കി​യ സ​മ്മാ​ന​മാ​ണ് വീ​ണാ ജോ​ർ​ജി​ന്‍റെ മ​ന്ത്രി​പ​ദ​വി. എ​ന്ത് മാ​റ്റ​മാ​ണ് സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കൊ​ണ്ടു​വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

മ​ല​പ്പു​റം കു​ണ്ടൂ​ർ അ​ത്താ​ണി​യി​ൽ മു​സ്‌​ലിം ലീ​ഗ് ന​ട​ത്തി​യ പൊ​തു​യോ​ഗ​ത്തി​ലാ​ണ് ഷാ​ജി ഈ ​പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​ത്.