മ​ല​പ്പു​റം: ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​മു​യ​ർ​ത്തി മു​സ്‌​ലിം ലീ​ഗ് നേ​താ​വ് കെ.​എം. ഷാ​ജി.

അ​ന്ത​വും കു​ന്ത​വും തി​രി​യാ​ത്ത ഒ​രു സാ​ധ​ന​മാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യെ​ന്ന് ഷാ​ജി ആ​ക്ഷേ​പി​ച്ചു. നി​പ എ​ന്ന് പ​റ​ഞ്ഞാ​ല്‍ ഓ​ര്‍​മ​വ​രി​ക വ​വ്വാ​ലി​നെ​യാ​ണെ​ന്ന പോ​ലെ ദു​ര​ന്തം എ​ന്ന് പ​റ​ഞ്ഞാ​ല്‍ ഓ​ര്‍​മ വ​രു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യെ ആ​ണെ​ന്നും ഷാ​ജി പ​രി​ഹ​സി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യും സി​പി​എ​മ്മും നി​പ​യെ ഒ​രു സാ​ധ്യ​ത​യാ​യി കാ​ണ​രു​ത്. നി​പ​യെ​പ്പ​റ്റി എ​ന്ത് ശാ​സ്ത്രീ​യ തെ​ളി​വാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ​ക്ക​ൽ ഉ​ള്ള​തെ​ന്നും ഷാ​ജി ചോ​ദി​ച്ചു.

വ​ലി​യ പ്ര​ഗ​ൽ​ഭ​യൊ​ന്നു​മ​ല്ലെ​ങ്കി​ലും കെ.​കെ. ശൈ​ല​ജ​യ്ക്ക് കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച് കൊ​ണ്ടു​പോ​കാ​നു​ള്ള ക​ഴി​വു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ലെ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ യോ​ഗ്യ​ത എ​ന്താ​ണ്? ന​ല്ല പ്ര​സം​ഗ​ത്തി​ന് ന​ല്‍​കി​യ സ​മ്മാ​ന​മാ​ണ് വീ​ണാ ജോ​ർ​ജി​ന്‍റെ മ​ന്ത്രി​പ​ദ​വി. എ​ന്ത് മാ​റ്റ​മാ​ണ് സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കൊ​ണ്ടു​വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ഏ​ഴ് മാ​സ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട മു​ഖ്യ​മ​ന്ത്രി ഒ​റ്റ ചോ​ദ്യ​ത്തി​ന് പോ​ലും കൃ​ത്യ​മാ​യ മ​റു​പ​ടി പ​റ​ഞ്ഞി​ല്ലെ​ന്നും ഷാ​ജി കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ല​പ്പു​റം കു​ണ്ടൂ​ർ അ​ത്താ​ണി​യി​ൽ മു​സ്‌​ലിം ലീ​ഗ് ന​ട​ത്തി​യ പൊ​തു​യോ​ഗ​ത്തി​ലാ​ണ് ഷാ​ജി ഈ ​പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​ത്.