ഐസിയു പീഡനം; അതിജീവിതയെ ഭീഷണിപ്പെടുത്തിയ ജീവനക്കാരുടെ സസ്പെന്ഷന് നീട്ടി
Thursday, September 21, 2023 10:08 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസിയു പീഡനത്തില്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയ അഞ്ച് ജീവനക്കാരുടെ സസ്പെന്ഷന് കാലാവധി നീട്ടി. ആശുപത്രി ജീവനക്കാരായ ആസ്യ, ഷൈനി ജോസ്, ഷൈമ, ഷലൂജ, പ്രസീത എന്നിവരുടെ സസ്പെന്‍ഷനാണ് മൂന്ന് മാസത്തേയ്ക്ക് നീട്ടിയത്.
ഇവരുടെ സസ്പെന്ഷന് കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിക്കെയാണ് നടപടി. ഇവര്‍ക്കെതിരെയുള്ള ഡിഎംഇയുടെ അന്വേഷണറിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തീരുമാനം വരാത്ത സാഹചര്യത്തിലാണ് തീരുമാനം.
പ്രതി ശശീന്ദ്രന് വേണ്ടി അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള പരാതി. സംഭവത്തിന് പിന്നാലെ ഇവരെ സസ്പെന്‍ഡ് ചെയ്തെങ്കിലും കഴിഞ്ഞ മെയ് 30ന് ആഭ്യന്തര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്പെന്ഷന് പിന്‍വലിച്ചിരുന്നു.
ഇത് വിവാദമായതോടെ ഇവരുടെ സസ്പെന്ഷന് വീണ്ടും പുനഃസ്ഥാപിക്കുകയായിരുന്നു.