കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി ക​രി​യാ​ട് ബേ​ക്ക​റി ഉ​ട​മ​യെ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ എ​സ്‌​ഐ​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യും. ഗ്രേ​ഡ് എ​സ്‌​ഐ പി.​എ​സ്.​സു​നി​ല്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​ഞ്ഞു.

ഡ്യൂ​ട്ടി സ​മ​യ​ത്ത് മ​ദ്യ​പി​ച്ച​തി​നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക. മ​ര്‍​ദ​ന​മേ​റ്റ​യാ​ളു​ടെ മൊ​ഴി​യെ​ടു​ത്ത ശേ​ഷം കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച രാ​ത്രി 9:30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​രി​യാ​ട് ജം​ഗ്ഷ​നി​ലു​ള്ള ബേ​ക്ക​റി​യി​ലേ​ക്ക് ക​ട​ന്നു ചെ​ന്ന എ​സ്‌​ഐ യാ​തൊ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ ക​ട​യു​ട​മ കു​ഞ്ഞു​മോ​ന്‍, ഭാ​ര്യ ആൽബി,
മ​ക​ള്‍ മെ​റി​ന്‍ എന്നിവരട​ക്കം അ​ഞ്ചുപേ​രെ ചൂ​ര​ല്‍വ​ടി ​കൊ​ണ്ട് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഇ​യാ​ളെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ത​ട​ഞ്ഞു​വ​ച്ച് നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു.

ക​ണ്‍​ട്രോ​ള്‍ റൂം ​വാ​ഹ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​സ്‌​ഐ​യാ​യി​രു​ന്നു സു​നി​ല്‍. ക​രി​യാ​ട് ഭാ​ഗ​ത്ത് ക​ത്തി​ക്കു​ത്ത് ന​ട​ന്നെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ഇ​യാ​ള്‍ ക​ട​യി​ലേ​ക്ക് വ​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.