ഒ​ട്ടാ​വ: ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെയുള്ള ഇ​ന്ത്യ - കാ​ന​ഡ ന​യ​ത​ന്ത്ര​പോ​രിനിടെ എ​രി​തീയിൽ എണ്ണയൊഴി​ച്ച് സി​ഖ്സ് ഫോ​ർ ജ​സ്റ്റീ​സ്(​എ​സ്എ​ഫ്ജെ) സം​ഘ​ട​ന.

നി​ജ്ജാ​റി​ന്‍റെ മ​ര​ണം ആ​ഘോ​ഷി​ച്ച ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ഹി​ന്ദു​ക്ക​ൾ കാ​ന​ഡ വി​ട്ടു​പോ​ക​ണ​മെ​ന്ന് എ​സ്എ​ഫ്ജെ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ത്യ​ൻ ഹി​ന്ദു​ക്ക​ൾ ഇ​ന്ത്യ​യെ അ​നു​കൂ​ലി​ക്കു​ന്ന​ത് ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​ക​ളു​ടെ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തെ അ​ടി​ച്ച​മ​ർ​ത്താ​ൻ വേ​ണ്ടി മാ​ത്ര​മാ​ണെ​ന്നും അ​ത്ത​ര​ക്കാ​ർ കാ​ന​ഡ വി​ട​ണ​മെ​ന്നും എ​സ്എ​ഫ്ജെ​യു​ടെ ഔ​ദ്യോ​ഗി​ക വക്താവ് ഗു​ർ​പ​ത്‌​വ​ന്ത് പ​ന്നൂ​ൺ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ​ൻ ഹി​ന്ദു​ക്ക​ൾ അ​ക്ര​മം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണെ​ന്നും പ​ന്നൂ​ൺ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഭീ​ക​ര​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് പ​ന്നൂ​ൺ. പ​ന്നൂ​ണി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ കാ​ന​ഡ​യി​ലെ ഹി​ന്ദു സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

നി​ജ്ജാ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നി​ൽ ഇ​ന്ത്യ ആ​ണെ​ന്ന് ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ പാ​ർ​ല​മെ​ന്‍റി​ൽ പ​റ​ഞ്ഞ​ത് അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ വ​ലി​യ വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​സം​ഭ​വ​വി​കാ​സ​ങ്ങ​ൾ.