പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ട് പേ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.‌‌

ചാ​ലി​ശേ​രി മ​തു​പ്പു​ള്ളി പ​തി​യാ​ട്ടു​വ​ള​പ്പി​ൽ ഇ​സ്മാ​യി​ൽ, മ​തു​പ്പു​ള്ളി മാ​ണി​യം​കു​ന്ന​ത്ത് അ​നീ​സ് എ​ന്നി​വ​ർ​ക്കാ​ണ് മ​ണ്ണാ​ർ​ക്കാ​ട് പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ പ്ര​ത്യേ​ക കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ഇ​രു​വ​രും 70,000 രൂ​പ വീ​തം പി​ഴ അ​ട​യ്ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

മ​തു​പ്പു​ള്ളി സ്വ​ദേ​ശി പേ​ര​ടി​പ്പു​റ​ത്ത് സ​ന്തോ​ഷി​നെ 2017 ഒ​ക്ടോ​ബ​ർ 26-ന് ​ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് ജ​ഡ്ജി ജോ​മോ​ൻ ജോ​ണി​ന്‍റെ ബെ​ഞ്ച് ഇ​വ​ർ​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്.

സ​ന്തോ​ഷും സു​ഹൃ​ത്ത് വി​പീ​ഷും ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വെ​യാ​ണ് പ്ര​തി​ക​ൾ ഇ​വ​രെ ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ സ​ന്തോ​ഷി​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. സ​ന്തോ​ഷ് ആ​ർ​എ​സ്എ​സ് ശാ​ഖ​യ്ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​ണ് പ്ര​തി​ക​ൾ ഇ​യാ​ളെ ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.