കോ​ട്ട​യം: കു​റി​ച്ചി മ​ന്ദി​രം​ക​വ​ല​യി​ലെ സു​ധാ ഫി​നാ​ൻ​സ് എ​ന്ന സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ഒ​രു കോ​ടി​യോ​ളം രൂ​പ​ മൂല്യം വരുന്ന സ്വ​ർ​ണ​വും എ​ട്ടു​ല​ക്ഷം രൂ​പ​യും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി പി​ടി​യി​ൽ.

പ​ത്ത​നം​തി​ട്ട കൂ​ട​ൽ സ്വ​ദേ​ശി അ​നീ​ഷ് ആ​ന്‍റ​ണി(26) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യു​ടെ പ​ക്ക​ൽ നി​ന്ന് മോ​ഷ​ണ​മു​ത​ൽ ക​ണ്ടെ​ടു​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്.

ഓ​ഗ​സ്റ്റ് ഏ​ഴി​നാ​ണ് പ്ര​തി​ക​ൾ സ്ഥാ​പ​ന​ത്തി​ൽ ക​ട​ന്നു​ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​ല​ക്ട്രി​ക് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ലോ​ക്ക​ർ ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ൾ സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി അ​ട​ക്ക​മു​ള്ള​വ ന​ശി​പ്പി​ച്ചി​രു​ന്നു. സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് വി​ര​ല​ട​യാ​ള​ങ്ങ​ളും ല​ഭി​ച്ചി​രു​ന്നി​ല്ല.

മോ​ഷ​ണം ന​ട​ത്തി​യ ശേ​ഷം, പോ​ലീ​സ് നാ​യ​യെ വ​ഴി​തെ​റ്റി​ക്കാ​നാ​യി സോ​പ്പ്പൊ​ടി​യും ഇ​വ​ർ പ്ര​ദേ​ശ​ത്ത് വി​ത​റി​യി​രു​ന്നു. ആ​ലു​വ കേ​ന്ദ്ര​മാ​ക്കി​യു​ള്ള പ്രാ​ദേ​ശി​ക ക​മ്പ​നി നി​ർ​മി​ക്കു​ന്ന സോ​പ്പി​ന്‍റെ കൂ​ട് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ ഉ​പേ​ക്ഷി​ച്ചു​പോ​യ ദി​ന​പ​ത്ര​ത്തി​ന്‍റെ പ്രാ​ദേ​ശി​ക പേ​ജും പോ​ലീ​സി​ന് ഇ​വ​രെ കു​ടു​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​യി.