ഉമ്മന്‍ ചാണ്ടിയെ മുമ്പും ഇപ്പോഴും വേട്ടയാടുന്നത് കോൺഗ്രസ്: എം.വി.ഗോവിന്ദന്
Saturday, September 16, 2023 11:09 AM IST
ന്യൂഡല്‍ഹി: സോളാര്‍ ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേയും കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെയും പേരുകള്‍ വലിച്ചിടുന്നത് അടിസ്ഥാനമില്ലാതെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്.
ഉമ്മന്‍ ചാണ്ടിയെ മുമ്പും ഇപ്പോഴും വേട്ടയാടുന്നത് കോണ്‍ഗ്രസാണ്. വിഷയത്തില്‍ യുഡിഎഫ് അവതരിപ്പിച്ച അടിയന്തരപ്രമേയം ചര്‍ച്ച ചെയ്തിരുന്നു. ഇതോടെ യുഡിഎഫിന് വാക്കൗട്ടും ഇല്ല എതിരായിട്ടോ അനുകൂലമായിട്ടോ ഒന്നും പറയാനുമില്ലായിരുന്നു എന്ന് അദ്ദേഹം പരിഹസിച്ചു.
മന്ത്രിസഭാ പുനഃ സംഘടനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.
അതേ സമയം, സോളാര്‍ ഗൂഢാലോചന വിവാദത്തില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരേ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് യുഡിഎഫ്. ഗണേഷ് കുമാര്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നാണ് ആവശ്യം.