കൊ​ച്ചി: സോ​ളാ​ര്‍ ഗൂ​ഢാ​ലോ​ച​ന വി​വാ​ദ​ത്തി​ല്‍ യു​ഡി​എ​ഫി​ന്‍റെ മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​മാ​ര്‍​ക്കെ​തി​രേ ടി.​ജി. ന​ന്ദ​കു​മാ​ര്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശം മ​റു​പ​ടി അ​ര്‍​ഹി​ക്കു​ന്നി​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ക്കാ​ര്യം അ​ദ്ദേ​ഹ​ത്തി​ന് സി​ബി​ഐ​ക്ക് മു​ന്നി​ല്‍ പ​റ​യാ​മാ​യി​രു​ന്നു.

പ​ക​രം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പ​ണം ഉ​ന്ന​യി​ക്കുകയാ​ണു​ണ്ടാ​യ​ത്. ഇ​തി​ന് താ​ന്‍ മ​റു​പ​ടി പ​റ​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

സോ​ളാ​റി​ല്‍ പ​രാ​തി​ക്കാ​രി​യു​ടെ ക​ത്ത് ക​ലാ​പ​മാ​ക​ട്ടെ എ​ന്ന് യു​ഡി​എ​ഫി​ലെ ര​ണ്ട് മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​മാ​ര്‍ ആ​ഗ്ര​ഹി​ച്ചെ​ന്ന് ആ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സം ടി.​ജി. ന​ന്ദ​കു​മാ​ര്‍ ആ​രോ​പി​ച്ച​ത്. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി​രു​ന്നു ആ ​സ​മ​യ​ത്തെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​മാ​ര്‍.

ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​രി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​ന്‍ സി​പി​എം ന​ട​ത്തി​യ ക​ളി​യാ​ണ് സോ​ളാ​ര്‍ കേ​സെന്ന് ചെ​ന്നി​ത്ത​ല ആരോപിച്ചു. ഗൂ​ഢാ​ലോ​ച​ന​യി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് മു​ഖ്യ​മാ​യ പ​ങ്കു​ണ്ടെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. ഇ​ത് ജ​ന​ങ്ങ​ള്‍​ക്ക് ബോ​ധ്യ​മാ​യി​ട്ടു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഇ​ത് സം​ബ​ന്ധി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞ​തി​ല്‍ കൂ​ടു​ത​ല്‍ ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. പാ​ര്‍​ട്ടി​യി​ല്‍ ഒ​രു അ​ഭി​പ്രാ​യ വ്യ​ത്യാ​സ​വു​മി​ല്ല. കോ​ണ്‍​ഗ്ര​സി​നെ​യും യു​ഡി​എ​ഫി​നെ​യും ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട. ത​ങ്ങ​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു

മ​ന്ത്രിസ​ഭാ പു​നഃ​സം​ഘ​ട​ന​യെ കു​റി​ച്ചും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. തൊ​ഴു​ത്തു മാ​റ്റി കെ​ട്ടി​യ​ത് കൊ​ണ്ട് പ്ര​യോ​ജ​ന​മി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ച​ത്.