കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ലൈം​ഗി​ക അ​തി​ക്ര​മ​ക്കേ​സി​ലെ പ്ര​തി ഡോ. ​മ​നോ​ജി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും. എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്.

എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ മു​മ്പ് ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ള്‍​ക്കെ​തി​രേ യു​വ വ​നി​താ ഡോ​ക്ട​ര്‍ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. 2019 ഫെ​ബ്രു​വ​രി​യി​ല്‍ ഹൗ​സ് സ​ര്‍​ജ​ന്‍​സി ചെ​യ്യു​ന്ന കാ​ല​ത്ത് മു​തി​ര്‍​ന്ന ഡോ​ക്ട​ര്‍ ക​ട​ന്നു​പി​ടി​ക്കു​ക​യും ബ​ല​മാ​യി മു​ഖ​ത്ത് ചും​ബി​ക്കു​ക​യും ചെ​യ്ത​താ​യി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് വ​നി​താ ഡോ​ക്ട​ര്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

തു​ട​ര്‍​ന്ന് വ​നി​താ ഡോ​ക്ട​ര്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്ക് ആ​രോ​ഗ്യമ​ന്ത്രി വീണാ ജോർജ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

ഡോ. ​മ​നോ​ജിന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് വെ​ള്ളി​യാ​ഴ്ച മ​റു​പ​ടി സ​ത്യ​വാം​ഗ്മൂ​ലം ന​ല്‍​കി​യേ​ക്കും. പ്ര​തി​ക്കെ​തി​രേ സ​മാ​ന സ്വ​ഭാ​വ​മു​ള്ള പ​രാ​തി​യി​ല്‍ ഒ​രു കേ​സ് കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കാ​ര്യം പോ​ലീ​സ് അ​റി​യി​ക്കും.

2018ല്‍ ​എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന മ​റ്റൊരു വ​നി​താ ഡോ​ക്ട​റും മ​നോ​ജിനെതിരേ പരാതി നൽകിയിരുന്നു.