പിണറായി വിജയൻ മാപ്പ് പറയണം: രാജ്മോഹൻ ഉണ്ണിത്താൻ
Friday, September 8, 2023 3:11 PM IST
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് രണ്ട് കാര്യങ്ങളാണെന്ന് കോണ്ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ശക്തമായ ഭരണവിരുദ്ധ വികാരമാണ് വോട്ടിൽ പ്രതിഫലിച്ചത്.
ഉമ്മൻചാണ്ടിയെ ക്രൂരമായി അപമാനിച്ച പിണറായി വിജയൻ കേരള സമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.
കോടികണക്കിന് രൂപ കടമെടുത്ത് പിണറായി വിജയൻ സർക്കാർ ധൂർത്തടിച്ച് സംസ്ഥാനത്തെ കടക്കെണിയിലാക്കി. ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയിലെ ജനങ്ങൾ മറന്നിട്ടില്ലെന്നുള്ളതിന്റെ തെളിവാണ് വോട്ടിലൂടെ കാണുന്നത്.
എൽഡിഎഫ് സർക്കാരും സിപിഎമ്മും ജനവികാരം മാനിച്ച് തെറ്റ് തിരുത്താൻ തയാറാകണം. വി.എസ്. അച്യുതാനന്ദൻ പറഞ്ഞത് പോലെ പാർട്ടി തെറ്റ് തിരുത്തി മുന്നോട്ട് പോയില്ലെങ്കിൽ ബംഗാളിൽ സംഭവിച്ചത് പോലെ സന്പൂർണ പരാജയമായിരിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.