ആലുവയില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
Thursday, September 7, 2023 6:42 AM IST
ആലുവ: ആലുവയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഇതരസംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിന് ഇരയായത്.
ഇന്ന് പുലര്‍ച്ചെ രണ്ടോടെ ചാത്തന്‍പുറത്താണ് സംഭവം. ഏറെ സമയത്തെ തെരച്ചിലിനൊടുവില്‍ സമീപത്തെ പാടത്ത് നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.