തി​രു​വ​ന​ന്ത​പു​രം: മ​ദ്യത്തിന്‍റെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​ന് യൂ​ട്യൂ​ബ​ർ മു​കേ​ഷ് നാ​യ​ർ​ക്കെ​തി​രേ കേ​സ്. യൂ​ട്യൂ​ബ് വ​ഴി ബാ​റു​ക​ളു​ടെ പ​ര​സ്യം ന​ൽ​കി​യ​തി​നാ​ണ് എ​ക്സൈ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്.

അ​ബ്കാ​രി ച​ട്ടം പ്ര​കാ​രം ബാ​റു​ക​ൾ​ക്കു പ​ര​സ്യംപാ​ടി​ല്ലെ​ന്ന നി​യ​മം നി​ല​നി​ൽ​ക്കെ​യാ​ണ് മു​കേ​ഷ് നാ​യ​ർ യൂ​ട്യൂ​ബ് വ​ഴി ബാ​റു​ക​ളു​ടെ പ​ര​സ്യം പ്ര​ച​രി​പ്പി​ച്ച​ത്.

ഏ​റെ​ക്കാ​ല​മാ​യി ഇ​യാ​ൾ മ​ദ്യഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. മു​ന്പ് സ​മാ​നമായ കേ​സി​ൽ ഇ​യാ​ൾ​ക്കെ​തി​രേ കൊ​ട്ടാ​ര​ക്ക​ര​യി​ലും കേ​സെ​ടു​ത്തി​രു​ന്നു.