കോ​ട്ട​യം: എ​ൽ​ഡി​എ​ഫി​നെ​തി​രെ ബി​ജെ​പി​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ യു​ഡി​എ​ഫി​ന് മ​ടി​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഒ​രു മ​റ​യു​മി​ല്ലാ​തെ യോ​ജി​ക്കു​ന്ന​ത് കി​ട​ങ്ങൂ​രി​ൽ ക​ണ്ടൂ. യു​ഡി​എ​ഫ് ബി​ജെ​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫ് മു​ന്നോ​ട്ടു​വ​ച്ച തെ​ര​ത്തെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​റ​വേ​റ്റി​യ​താ​ണ് ഭ​ര​ണ​ത്തു​ട​ർ​ച്ച​യ്ക്ക് കാ​ര​ണം. പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ സ​ഹാ​യി​ക്കേ​ണ്ട കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ഹാ​യം നി​ഷേ​ധി​ക്കു​ക​യും സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​നെ​ത്തി​യ​വ​രെ പി​ന്തി​രി​പ്പി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​ക​രു​ത് എ​ന്ന് പ​റ​യാ​ൻ വ​രെ മ​ടി കാ​ണി​ച്ചി​ല്ല. നാ​ട് ത​ക​ര​ട്ടെ എ​ന്ന​താ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ന്‍റെ നി​ല​പാ​ട്. അ​ത്ത​രം ത​ക​ർ​ച്ച​യി​ലേ​ക്ക് നാ​ടി​നെ ത​ള്ളി​വി​ടാ​ൻ സ​ർ​ക്കാ​രി​നാ​കു​മാ​യി​രു​ന്നി​ല്ല. ത​ക​ർ​ച്ച​യി​ൽ നി​ന്നു ക​ര​ക​യ​റ്റി​യ​ത് ജ​ന​ങ്ങ​ളു​ടെ ഒ​രു​മ​യും ഐ​ക്യ​വു​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.