ഓണക്കിറ്റിൽ രാഷ്ട്രീയം വേണ്ട; പുതുപ്പള്ളിയിൽ കിറ്റ് വിതരണം ചെയ്യാമെന്ന് തെര. കമ്മീഷൻ
Monday, August 28, 2023 7:29 PM IST
കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉപാധികളോടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അനുമതി നൽകിയത്.
കിറ്റ് വിതരണത്തിൽ ജനപ്രതിനിധികൾ പങ്കെടുക്കരുതെന്ന് കമ്മീഷൻ അറിയിച്ചു. രാഷ്ട്രീയ മുതലെടുപ്പും പാടില്ല. രാഷ്ട്രീയ പാർട്ടികൾ പേരും ചിഹ്നവും കിറ്റിൽ ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്.
ഓണക്കിറ്റ് ഇന്നു വാങ്ങാൻ കഴിയത്തവർക്ക് ഓണത്തിനു ശേഷം കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ. അനിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.