മോസ്കോയിൽ അഴുക്കുചാൽ ടൂറിനിടെ കനത്ത മഴ; മൂന്ന് പേർ മുങ്ങിമരിച്ചു
Monday, August 21, 2023 9:22 PM IST
മോസ്കോ: 19-ാം നൂറ്റാണ്ടിൽ നിർമിച്ച അതിവിശാല അഴുക്കുചാൽ ശൃംഖല ചുറ്റിക്കാണാനെത്തിയ സംഘത്തിലെ മൂന്ന് സഞ്ചാരികൾ കനത്ത മഴയെത്തുടർന്ന് മുങ്ങിമരിച്ചു. നിരവധി പേരെ കാണാതായി.
മോസ്കോ നഗരത്തിലെ ഭൂഗർഭ അഴുക്കുചാലുകൾക്കുള്ളിൽ വച്ച് ഞായറാഴ്ചയാണ് അപകടം നടന്നത്. ഗൈഡഡ് ടൂറിനായി എത്തിയ സംഘം അഴുക്കുചാലിനുള്ളിൽ നിൽക്കവെ, കനത്ത മഴ പെയ്ത് ജലനിരപ്പ് ഉയരുകയായിരുന്നു.
അഴുക്കുചാലിനുള്ളിൽ കുടുങ്ങിപ്പോയവർക്ക് സുരക്ഷയ്ക്കായി ഒരുക്കിയിട്ടുള്ള ഭൂഗർഭ ഷെൽട്ടറുകളിലേക്ക് എത്തിപ്പെടാനായില്ല. കനത്ത ഒഴുക്കിനെത്തുടർന്ന് ഒരു സ്ത്രീയുടെ മൃതദേഹം സമീപത്തുള്ള മോസ്കാ നദിയിലേക്ക് നിരങ്ങിനീങ്ങിയിരുന്നു,
അഴുക്കുചാലിനുള്ളിൽ തെരച്ചിൽ തുടരുകയാണെന്നും ടൂർ ഓപ്പറേറ്ററെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.