ആകാശപാതയുടെ ബലം പരിശോധിക്കാൻ ഹൈക്കോടതി നിർദേശം
Friday, August 11, 2023 12:06 AM IST
കൊച്ചി: കോട്ടയത്തെ ആകാശപാതയുടെ നിലവിലുള്ള നിർമാണ പ്രവർത്തനങ്ങളുടെ ബലം പരിശോധിക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം. ഗതാഗതക്കുരുക്കിന് ഇടവരുത്താതെ നാലു ദിവസം രാത്രി നിലവിലെ നിർമാണങ്ങളുടെ ഉറപ്പ് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഐഐടി വിദഗ്ദരെ ചുമതലപ്പെടുത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ ഈ മാസം 19,20,21,22 തീയതികളിൽ രാത്രി പത്തിനുശേഷം പരിശോധന നടക്കും. പാലക്കാട് ഐഐടിയിൽ നിന്നുള്ള സംഘമാവും പരിശോധനയ്ക്ക് എത്തുക.
കമ്പികൾക്ക് ബലക്ഷയമെങ്കിൽ പൊളിച്ചു കളയണമെന്നും ഇല്ലെങ്കിൽ പണി പൂർത്തികരിക്കണമെന്നും നിർദ്ദേശവും നൽകിയിട്ടുണ്ട്.