ഹർഷിനയ്ക്കു നീതി ലഭ്യമാക്കും: മന്ത്രി വീണാ ജോർജ്
Thursday, August 10, 2023 11:40 PM IST
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനയ്ക്കു നീതി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഉത്തരവാദികൾ ആരെന്നു കണ്ടെത്താനാകില്ലെന്നാണ് അന്വേഷിച്ച രണ്ടു മെഡിക്കൽ ബോർഡുകളും പറഞ്ഞത്.
അതുകൊണ്ടാണ് പോലീസ് അന്വേഷണത്തിനു തീരുമാനിച്ചത്. അന്വേഷണത്തിൽ കുറ്റക്കാരായി കണ്ടെ ത്തുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്നും നിയമസഭയിൽ മന്ത്രി വ്യക്തമാക്കി.